കൊച്ചി: നിപ്പോണ്‍ ടൊയോട്ടയും ടൊയോട്ട കിര്ലോസ്കര് മോട്ടോറും ചേര്‍ന്ന് രാജഗിരി പബ്ലിക് സ്കൂളില്‍ സേഫ്റ്റി മോഡല്‍ സ്കൂള്‍ തുടങ്ങി.
ജില്ലാ കളക്ടറും ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ ചെയര്‍മാനുമായ കെ. മുഹമ്മദ് വൈ. സഫീറുള്ള, സെന്‍ട്രല്‍ സോണ്‍ ട്രാന്‍സ്പോര്‍ട്ട് ഡപ്യൂട്ടി കമ്മീഷണര്‍ കെ.ജി. സാമുവല്‍, സേക്രട്ട് ഹാര്‍ട്ട് പ്രൊവിന്‍ഷ്യല്‍ ഹൗസിലെ സൂപ്പീരിയര്‍ ഫാ. ജോയി ഉറേത്ത് സിഎംഐ, നിപ്പോണ്‍ ടൊയോട്ടയുടെ സിഎംഡി ബാബു മൂപ്പന്, ടൊയോട്ട കിര്ലോസ്കര് മോട്ടോഴ്സ് എംഡി അകിതോ താക്കിബാന, സീനിയര്‍ വൈസ് പ്രസിഡന്റ് അകിതോഷി തകേമുറ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്കൂള്‍ കുട്ടികള്‍, അദ്ധ്യാപകര്‍, മാതാപിതാക്കള്‍, സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ എന്നിങ്ങനെ സുരക്ഷയുടെ കാര്യം ഉറപ്പാക്കേണ്ടവരെ ലക്ഷ്യമിട്ടാണ് സ്കൂള്‍ തുടങ്ങുന്നത്.
നാല് ഘട്ടങ്ങളായാണ് ബോധവത്കരണ പരിപാടികള്‍ നടത്തുന്നത്. രാജഗിരി പബ്ലിക് സ്കൂളില്‍ സ്പീഡ് ബ്രേക്കറുകള്‍, സീബ്ര ക്രോസിംഗുകള്‍, റോഡ് ലെയ്ന്‍ മാര്‍ക്കിംഗുകള്‍, സൈന്‍ ബോര്‍ഡുകള്‍ എന്നിവയടക്കമുള്ള സേഫ്റ്റി സോണ്‍ രൂപപ്പെടുത്തുന്നതാണ് ആദ്യ ഘട്ടം. റോഡ് സുരക്ഷാ സിഗ്നലുകള്‍, സുരക്ഷാ പെരുമാറ്റം, ട്രാഫിക് നിയമങ്ങള്‍, അപകടങ്ങള്‍ക്കുള്ള കാരണങ്ങള്‍ എന്നിവയെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവത്കരണം നടത്തും. സ്റ്റുഡന്റ്സ് കൗണ്‍സില്‍, പിടിഎ എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സേഫ്റ്റി ഗ്രൂപ്പുകള്‍ രൂപീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: