ദാവോസ്: ആഗോളതലത്തില്‍ സൗത്ത് ഏഷ്യയുടെ വളര്‍ന്നുവരുന്ന സ്വാധീനം കണക്കിലെടുത്ത് ദാവോസില്‍ ആരംഭിച്ച വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക യോഗത്തില്‍ സൗത്ത് ഏഷ്യ റീജിയണല്‍ സ്ട്രാറ്റജി ഗ്രൂപ്പ് എന്ന ഉപദേശക സമിതി രൂപീകരിച്ചു.
സമിതിയില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസ് നേതാക്കള്‍, വിദ്യാഭ്യാസ വിദഗ്ധര്‍ തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും. സൗത്ത് ഏഷ്യ റീജിയണല്‍ സ്ട്രാറ്റജി ഗ്രൂപ്പിന്റെ അധ്യക്ഷന്‍ നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്താണ്. ഉപാധ്യക്ഷരായി ജൂബിലന്റ് ഭാരതീയ ഗ്രൂപ്പിന്റെ അജയ് ഖന്നയേയും, ബേണ്‍ ആന്‍ഡ് കമ്പനിയുടെ ശ്രീവത്സാ രാജനേയും നിയമിച്ചിട്ടുണ്ട്.
ശ്രീലങ്കന്‍ മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ്, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഗീത ഗോപിനാഥന് എന്നിവര്‍ ഈ പുതിയ സമിതിയിലെ അംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: