സോള്‍: കൈക്കൂലി വാഗ്ദാനം നല്‍കിയെന്ന കേസില്‍ സാംസങ് മേധാവി ലീ ജി യോങ്ങിനെ അറസ്റ്റ് ചെയ്യുന്നത് കോടതി താത്കാലികമായി വിലക്കി. ലീയെ (48) അറസ്റ്റ് ചെയ്യാന്‍ മതിയായ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തരവ്. ബുധനാഴ്ച വാദം പൂര്‍ത്തിയായെങ്കിലും വിധി കേള്‍ക്കാന്‍ രാത്രി മുഴുവന്‍ ലീ കോടതിയില്‍ തങ്ങി. ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് വിട്ടയച്ചത്.
സാംസങ്ങിന്റെ രണ്ടു കമ്പനികള്‍ തമ്മില്‍ യോജിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ പിന്തുണയ്ക്കായി പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയിന് 36.3 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് പ്രസിഡന്റിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. പ്രസിഡന്റും അടുത്ത സുഹൃത്ത് ചോയി സൂണ്‍ സിലുമായി ചേര്‍ന്ന് വന്‍കിട കമ്പനികള്‍ക്ക് അനുകൂല നിലപാട് എടുക്കുന്നതിന് വന്‍തുക സംഭാവന വാങ്ങിയെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: