കൊച്ചി: നോട്ടില്ലാ പണമിടപാട് വ്യാപകമാക്കാന്‍ കേന്ദ്ര ബജറ്റില്‍ ആകര്‍ഷകമായ പ്രഖ്യാപനങ്ങള്‍ വന്നേക്കും. കടകളിലും സ്ഥാപനങ്ങളിലും നോട്ടില്ലാത്ത പണമിടപാടിനുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കും. ഇതിന് സഹായവും സൗജന്യങ്ങളും സമയബന്ധിതമായി നടപ്പാക്കിയില്ലെങ്കില്‍ പിഴയും ഉണ്ടാകും.
അതിനിടെ, നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പണം കിട്ടുന്നില്ലെന്ന പ്രചാരണം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗം തീര്‍ന്നതോടെ പുതിയ പ്രചാരണങ്ങള്‍ ശക്തമായി. ഡിജിറ്റല്‍ പണമിടപാട് ചെലവു കൂട്ടുമെന്നാണ് ഇപ്പോള്‍ പരത്തുന്നത്. പക്ഷേ, ആധാര്‍ നമ്പറും വിരലടയാളവും മാത്രം കൊണ്ട് ലളിതമായി ഇടപാടു നടത്താവുന്ന സംവിധാനം അധികം വൈകാതെ സാര്വത്രികമാകും.
എടിഎമ്മും ഇലക്ട്രോണിക് കാര്ഡിടപാടും മൊബൈല്‍ ബാങ്കിങ്ങും സാധാരണക്കാര്‍ക്ക് അസാധ്യവും ചെലവേറിയതുമാണെന്നാണ് പ്രചാരണം. എടിഎം വഴിയുള്ള ഇടപാടിന് പണം ഈടാക്കുന്നതും സൗജന്യ ഇടപാടെണ്ണം കുറയ്ക്കുന്നതുമാണവര് ചൂണ്ടിക്കാട്ടുന്നത്. ഇലക്ട്രോണിക് സംവിധാനത്തില്‍ പണമിടപാടിന് ആളുകളെ പ്രേരിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വൈകാതെ, ആധാര്‍ നമ്പര്‍ മാത്രം ഓര്‍മ്മിച്ചു വെച്ചാല്‍ പണമിടപാടു നടത്താവുന്ന സംവിധാനം സാര്വത്രികമാകും.
വിവിധ ബാങ്കുകളുടെ ഇടപാട് മൊബൈല്‍ വഴി നടത്താന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭീം ആപ് ആപ്ലിക്കേഷനിലേക്കും വിവിധ ബാങ്കുകളുടെ സ്വന്തം സംവിധാനത്തിലേക്കും പണമിടപാടിന് ആളുകള്‍ തിരിഞ്ഞു കഴിഞ്ഞു. ഈ സംവിധാനത്തിന് വിലകൂടിയ മൊബൈല്‍ ഫോണ്‍ വേണമെന്നും ഉയര്‍ന്ന സാങ്കേതിക അറിവുവേണമെന്നും വാദിക്കുന്നവര്‍ക്ക് ആധാര്‍ വഴിയുള്ള സാമ്പത്തിക ഇടപാട് തക്ക മറുപടിയാണ്.
ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടും ഉടമയുടെ വിരലടയാളവുമായി ബന്ധിപ്പിച്ചാല്‍ മാത്രം മതി. ഒരിക്കല്‍ ചെയ്തു കഴിഞ്ഞാല്‍ ഏതു സാമ്പത്തിക ഇടപാടിനും നമ്പരും വിരലടയാളവും മതിയാകും. 2000 രൂപ മാത്രം വിലയുള്ള വിരലടയാളം തിരിച്ചറിയാനുള്ള ഉപകരണം വാങ്ങിവെച്ചാല്‍ കടക്കാര്‍ക്ക് ഇന്റര്‍നെറ്റ് സംവിധാനത്തിലൂടെ പണം സ്വീകരിക്കാം. ഏതു ബാങ്ക് അക്കൗണ്ടിലൂടെയും ഇടപാട് നടത്താവുന്ന ഈ സംവിധാനം ഏപ്രിലോടെ നിലവില്‍ വരും.
കേന്ദ്ര ബജറ്റില്‍ ഈ പദ്ധതിയുടെ പ്രോത്സാഹനത്തിന് കടയുടമകള്‍ക്ക് ആകര്‍ഷകമായ പദ്ധതി പ്രഖ്യാപിക്കും. എല്ലാ കടകളിലും ഈ മെഷീനുകള്‍ നിര്‍ബന്ധമാക്കാനും അങ്ങനെ ചെയ്യുന്നവര്‍ക്ക് ആനുകൂല്യങ്ങളും നിശ്ചിത സമയത്ത് ലക്ഷ്യം കാണാത്തവര്‍ക്ക് പിഴയും വന്നേക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു.
ഏപ്രില്‍ 14 ന്, ഡോ. ഭീം റാവു അംബേദ്കറുടെ ജന്മദിനം വരെയുള്ള നാളുകള്‍ക്കിടെ, ഇലക്ട്രോണിക് സാമ്പത്തിക ഇടപാടു നടത്തുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വന്‍തുകകളുടെ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. 30 ലക്ഷം പേര്‍ക്ക് സമ്മാനം കിട്ടുന്ന പദ്ധതികള്‍ നടപ്പിലുണ്ട്. നോട്ടില്ലാ പണമിടപാടിലൂടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും സമ്മാനം ലഭിക്കുന്നതാണ് പദ്ധതി. എല്ലാ ആഴ്ചയിലും ഇടപാടുകാരില്‍നിന്ന് ഭാഗ്യ നറുക്കെടുപ്പുവഴി ജേതാക്കളെ കണ്ടെത്തുന്നു. ഏപ്രില്‍ 14-ന് നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ ഉപഭോക്താവായ ഒന്നാം സമ്മാനക്കാരന് ഒരുകോടി രൂപ ലഭിക്കും. വില്‍ക്കുന്ന കടക്കാരന് അരക്കോടിയും.
ഇതിനേക്കാള്‍ ആകര്‍ഷകമായ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്, ഒപ്പം സംവിധാനം നടപ്പാക്കാനുള്ള വ്യവസ്ഥകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: