ന്യൂദല്‍ഹി: ഇന്ത്യയില്‍ വിമാനത്തില്‍ കറങ്ങുന്ന ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം കൂടി. ഡിസംബറില്‍ മാത്രം 95.5 ലക്ഷം പേരാണ് വിമാനത്തില്‍ പറന്നത്. നവംബറില്‍ 90 ലക്ഷം പേരാണ് വിമാനത്തില്‍ യാത്ര ചെയ്തത്. 2015 ഡിസംബറില്‍ ഇത് 77.1 ലക്ഷമായിരുന്നു, 23.9 ശതമാനം വളര്‍ച്ച.
2016ല്‍ മൊത്തം പത്തുകോടിപ്പേരാണ് രാജ്യത്തിനുള്ളില്‍ വിമാനത്തില്‍ സഞ്ചരിച്ചത്. 2015ല്‍ ഇത് 8.1 കോടി. 23.2 ശതമാനത്തിന്റെ വര്‍ദ്ധന.
നോട്ട് അസാധുവാക്കല്‍ ആഭ്യന്തര വിനോദ സഞ്ചാരത്തെ ബാധിച്ചില്ലെന്നാണ് ഇത് തെളിയിച്ചത്. എയറിന്ത്യ മാത്രമല്ല സ്പൈസ് ജറ്റ് അടക്കം സ്വകാര്യ എയര്‍ലൈനുകളും മികച്ച നേട്ടമാണ് കൈവരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: