ന്യൂയോര്‍ക്ക്: അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന നിലയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തേക്കെന്നു റിപ്പോര്‍ട്ട്. രാജ്യാന്തര നാണ്യനിധി പുറത്തിറക്കിയ 2017-18 കൊല്ലത്തെ അവലോകനത്തിലാണ് വിലയിരുത്തല്‍.
നോട്ട് അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തു വന്നത്.
2017ല്‍ ഇന്ത്യ 7.2 ശതമാനം വളര്‍ച്ച കൈവരിക്കും. 2018ല്‍ ഇത് 7.7ശതമാനമാകുമെന്നും ഐഎംഎഫ് പറയുന്നു. അതേസമയം, ചൈനയുടെ വളര്‍ച്ചാനിരക്ക് യഥാക്രമം 6.5, 6.0 എന്ന നിലയിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: