ന്യൂദല്‍ഹി: നൂറു വിമാനങ്ങള്‍ വാടകയ്ക്ക് എടുത്ത് സര്‍വ്വീസുകള്‍ കാര്യക്ഷമമാക്കാന്‍ എയറിന്ത്യ ഒരുങ്ങുന്നു. നാലു വര്‍ഷത്തിനുള്ളില്‍ നൂറു വിമാനങ്ങള്‍ കൂടി വാടകയ്ക്ക് എടുത്ത് ഉപയോഗിക്കും. പുതിയവ വാങ്ങി ഭീമമായ ചെലവുണ്ടാക്കാതെ നോക്കുകയാണ് ലക്ഷ്യം.
എയറിന്ത്യക്ക് കേന്ദ്രം 2012ല്‍ 30231 കോടി രൂപ സഹായം അനുവദിച്ചിരുന്നു. ഇതില്‍ 2016 മാര്‍ച്ചുവരെ ഉപയോഗിക്കാന്‍ 22,280 കോടി രൂപ നല്‍കിക്കഴിഞ്ഞു. 1713 കോടി 2016 -2017 സാമ്പത്തിക വര്‍ഷം നല്‍കും. ഇതുപയോഗിച്ച് വിമാനങ്ങള്‍ വാടകക്ക് എടുത്തുതുടങ്ങാനാണ് പദ്ധതി. എയറിന്ത്യക്ക് 118 വിമാനങ്ങളാണ് ഉള്ളത്. 41 എണ്ണം ദീര്‍ഘയാത്രക്കുള്ള വലിയ വിമാനങ്ങളാണ്. 66 എണ്ണം താരതമ്യേന ചെറിയവയാണ്. ഇവ ആഭ്യന്തര സര്‍വ്വീസുകള്‍ക്കാണ് ഉപയോഗിക്കുന്നത്. 11 എണ്ണം പ്രാദേശിക സര്‍വ്വീസുകള്‍ക്ക് ഉപയോഗിക്കുന്ന ജെറ്റു വിമാനങ്ങളാണ്.
2020 ആകുമ്പോഴേക്ക് 232 വിമാനങ്ങള്‍ സ്വന്തമാക്കാനാണ് പദ്ധതി. മൊത്തം 50,000 കോടി രൂപയാണ് എയറിന്ത്യയുടെ വായ്പ. അതില്‍ 28,000 കോടി പ്രവര്‍ത്തന മൂലധനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: