കൊച്ചി: ഇലക്ട്രോണിക്സ് വ്യവസായരംഗത്ത് രാഷ്ട്രത്തിന്റെ സ്വയംപര്യാപ്തതയ്ക്കും സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്കുമായി അക്ഷീണം പ്രവര്‍ത്തിച്ച യുഗപുരുഷനാണ് പത്മഭൂഷണ്‍ കെ.പി.പി. നമ്പ്യാരെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക് ആന്റ് ഇലക്ട്രിക്കല്‍ എന്‍ജിനീയേഴ്സ് കേരളാ ഘടകം ചെയര്മാന് ഡോ. സുരേഷ് നായര്‍ പറഞ്ഞു. ഐ.ഇ.ഇ.ഇ സംഘടിപ്പിച്ച കെ.പി.പി. നമ്പ്യാര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിവിധ ജില്ലകളില്‍ ഇലക്ട്രോണിക്സ് നിര്‍മ്മാണ കമ്പനികള്‍ സൃഷ്ടിച്ച് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ടെലികോം, വൈദ്യുതി എന്നീ മേഖലകളില്‍ സംസ്ഥാനത്തിന്റെ യശസ്സുയര്‍ത്തിയ മഹത്വ്യക്തിത്വമാണ് കെ.പി.പി. നമ്പ്യാര്‍.
ഐഇഇഇ ഏര്‍പ്പെടുത്തിയ ആദ്യ കെ.പി.പി. നമ്പ്യാര്‍ അവാര്‍ഡിന് കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ്ങ് കോളെജ് പ്രിന്‍സിപ്പല്‍ ആര്.വി.ജി. മേനോന് അര്‍ഹനായി. റിന്യൂവെബിള്‍ എനര്‍ജി, പരിസ്ഥിതി പാലനം, ഗ്രാമീണ മേഖലയിലെ സാങ്കേതിക വിദ്യകള്‍ എന്നിവയിലുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡുകള്‍.
മികച്ച പൊതുസേവനത്തിനുള്ള പബ്ലിക് സര്‍വ്വീസ് അവാര്‍ഡ് എം. ശിവശങ്കറിന് സമ്മാനിച്ചു. കുസാറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ്, എസ്.ടി.ഐ.സി. എന്നിവയുടെ സ്ഥാപകനായ പ്രൊഫ. കെ.ജി. നായര്‍ അക്കാഡമിക് അവാര്‍ഡിന് അര്‍ഹനായി. ശ്യാം പ്രദീപ്, നിവേദ് ജോയ്, പ്രൊഫ. വി.കെ. ദാമോദരന്‍, ഷാഹിം ബെക്കര്‍ (ഇന്‍ഡസ്ട്രി), ഡോ. കെ.പി. മോഹന്‍ദാസ്, നിതിന്‍ ആര്.എസ്, ഷാഹുല്‍ ഹമീദ്, ബാബു തോമസ്, ഗവ. എന്‍ജിനീയറിങ്ങ് കോളേജ്, തൃശൂര്‍ (ബെസ്റ്റ് സ്റ്റുഡന്റ് ബ്രാഞ്ച്), ജോസഫ് ജോഷി, അന്‍സു ജോസഫ്, രഞ്ജിത്ത് ആര്. നായര്‍ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: