മുംബൈ: പൊതുമേഖലാ ബാങ്കുകള്‍ അടക്കമുള്ളവ സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് നാലു ശതമാനം പലിശ നല്കുമ്പോള് എയര്‍ടെല്‍ സേവിംഗ്സ് ബാങ്ക് 7.2 ശതമാനം പലിശയാണ് നല്‍കുന്നത്.
എയര്‍ടെല്‍ ബാങ്ക് പേമെന്റ് ബാങ്കാണ്. അതിനാല്‍ മറ്റു ബാങ്കുകളെപ്പോലെ പ്രവര്‍ത്തിക്കാനാവില്ല. ഇത്തരം ബാങ്കുകളില്‍ എല്ലാ സേവനങ്ങളുമില്ല. വായ്പ്പ, ക്രഡിറ്റ് കാര്‍ഡ് തുടങ്ങിയവയൊന്നും ലഭ്യമല്ല.
മിക്ക ഇടപാടുകളും മൊബൈല്‍ വഴിയാണ്. അവയ്ക്ക് പിന്‍വലിക്കല്‍ ചാര്‍ജുമുണ്ടാകും. പേമെന്റ് ബാങ്കുകള്‍ പൂര്ണ്ണബാങ്കുകളല്ല. അതിനാല്‍ ബ്രാഞ്ചുകളും ഉണ്ടാവില്ല. ഡെബിറ്റ് കാര്‍ഡ് നല്‍കാം. അവ ഉപയോഗിച്ച് ഏത് എടിഎമ്മില്‍ നിന്നും പണമെടുക്കാം. ഇവയില്‍ ഒരു ലക്ഷം രൂപ വരെയേ നിക്ഷേപിക്കാന്‍ കഴിയൂ.
അടുത്തിടെ 11 പേമെന്റ് ബാങ്കുകള്‍ക്കാണ് ആര്‍ബിഐ അടുത്തിടെ അനുമതി നല്‍കിയത്.പേ ടിഎം, റിലയന്‍സ്, ആദിത്യ ബിര്‍ള നൂവോ, ഭാരതി എയര്‍ടെല്‍, വൊഡഫോണ്‍ എന്നിവ ഇവയില്‍ ചിലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: