ന്യൂദല്‍ഹി: പ്രമുഖ വാര്‍ത്താ അവതാരകന് അര്‍ണബ് ഗോസ്വാമി മാനേജിങ് ഡയറക്ടറായുള്ള പുതിയ ചാനലിന്റെ മുഖ്യനിക്ഷേപകന്‍ രാജീവ് ചന്ദ്രശേഖഖര് എംപി.
എ.ആര്.ജി ഔട്ട്ലിയര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്ന റിപ്പബ്ളിക് എന്ന പുതിയ ചാനലില്‍ 30 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് രാജ്യസഭാ എംപിയും ഏഷ്യാനെറ്റ് അടക്കമുള്ള നിരവധി ചാനലുകളുടെ ഉടമയുമായ രാജീവ് ചന്ദ്രശേഖറിനുള്ളതെന്നാണ് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്മാന് കൂടിയാണദ്ദേഹം.
അര്‍ണബും ഭാര്യ സമയബ്രതറായ് ഗോസ്വാമിയും ഡയറക്ടര്‍മാരായ സാര്‍ഗ് മീഡിയയാണ് പുതിയ ചാനലിലെ പ്രധാന നിക്ഷേപകര്‍. മറ്റ് 14 പ്രമുഖ കമ്പനികളും പുതിയ ചാനലില്‍ നിക്ഷേപമിറക്കിയിട്ടുണ്ട്.
ടൈംസ് നൗ ചാനലിലെ ദി ന്യൂസ് അവറിലൂടെയാണ് അര്‍ണബ് ഗോസ്വാമി പ്രസിദ്ധനായത്. ടൈംസ് നൗവില്‍ നിന്ന് കുറച്ച് കാലം മുമ്പ് രാജിവെച്ച അദ്ദേഹം പുതിയ ഒരു സ്വതന്ത്ര ചാനല്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. ബിബിസി, സിഎന്‍എന്‍ രീതിയില്‍ ആഗോള ചാനലാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: