കൊച്ചി: അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര ടൂറിസം സാങ്കേതികവിദ്യാ സമ്മേളനം ജൂണ്‍ എട്ടു മുതല്‍ പത്തു വരെ കൊച്ചിയില്‍.
ലെ മെറിഡിയന് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ടൂറിസം വിപണന തന്ത്രങ്ങളില്‍ പുതിയ നിര്‍ദേശങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയാകും. സമ്മേളനത്തില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ നിലവിലെ ടൂറിസം വിപണന രീതികളില്‍ മാറ്റം കൊണ്ടുവരാന്‍ സഹായിക്കുമെന്ന് അറ്റോയ് പ്രസിഡന്റ് പി.കെ.അനീഷ് കുമാര്‍, സെക്രട്ടറി വി.ശ്രീകുമാര മേനോന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: