ന്യൂദല്‍ഹി: രാജ്യത്തെ വന്‍കിട വിമാനക്കമ്പനികളിലൊന്നായ സ്പൈസ് ജെറ്റ് 205 ബോയിംഗ് വിമാനങ്ങള്‍ കൂടി വാങ്ങുന്നു. 1.5 ലക്ഷം കോടിയാണ് വില.
155 ബോയിംഗ് 737-8മാക്സിനും 50ബി 737 വിമാനങ്ങളുമാണ് വാങ്ങുകയെന്ന് ചെയര്മാന് അജയ് സിങ്ങ് അറിയിച്ചു. രണ്ട് കൊല്ലം മുമ്പ് പൂട്ടലിന്റെ വക്കിലേക്ക് പോയ കമ്പനിയെ വീണ്ടെടുത്ത് ലാഭത്തിലാക്കിയത് സിങ്ങിന്റെ നേതൃത്വത്തിലാണ്.
കമ്പനി തുടര്‍ച്ചയായ മൂന്നാംപാദത്തിലും ലാഭത്തിലാണെന്നും അദ്ദേഹം അറിയിച്ചു. കൃത്യസമയത്ത് സര്‍വീസ് നടത്തുന്നതിലും കുറഞ്ഞ റദ്ദാക്കലുകളിലും മുന്നില്‍ തങ്ങളുടെ കമ്പനിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യോമയാന വിപണിയാണ് ഇന്ത്യയിലേത്. അതുകൊണ്ട് തന്നെ വിമാന നിര്‍മാതാക്കളും ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിടുന്നു. ഇന്ത്യന്‍ യാത്രക്കാരിലും 20ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. വരുമാനം വര്‍ദ്ധിച്ചതും കുറഞ്ഞ നിരക്കുമാണ് ഇതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: