ബംഗളൂരൂ: സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഐടി ഭീമനായ ഇന്‍ഫോസിസിന് 3708 കോടിയുടെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലുണ്ടായതിനെക്കാള് ഏഴ് ശതമാനം വര്‍ദ്ധനയാണിത്. കഴിഞ്ഞ കൊല്ലമിത് 3465 കോടിയായിരുന്നു.
മൊത്തലാഭം 5154 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ കൊല്ലം ഇതേ കാലയളവില്‍ ഇത് 4761 കോടിയായിരുന്നു. കമ്പനിയുടെ വരുമാനം 8.6 ശതമാനം ഉയര്‍ന്ന് 15,902 കോടിയില്‍ നിന്ന് 17,273 കോടിയായി.
ഇടക്കാല ലാഭവിഹിതമായി കമ്പനി നികുതിയടക്കം 3029 കോടി നല്കി. കമ്പനിയുടെ ഓഹരികളില്‍ 7 ശതമാനം വര്‍ദ്ധനയുണ്ടായി. നേരത്തെ 15.16 രൂപയായിരുന്ന ഓഹരി വില ഇപ്പോള്‍ 16.22 രൂപയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: