മുംബൈ: ഐടി, ഊര്‍ജ്ജ, ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ വന്‍തോതില്‍ വാങ്ങുന്നതിന് സാക്ഷ്യം വഹിച്ചാണ് വ്യാഴാഴ്ച ഓഹരി വിപണി ഇടപാടുകള്‍ അവസാനിപ്പിച്ചത്.സെന്‍സെക്സ് 106.75 പോയിന്റ് നേട്ടത്തോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും കുതിപ്പ് തുടരുകയാണ്. സൂചിക 27236ലെത്തി.
നിഫ്റ്റിയിലും മുന്നേറ്റമുണ്ടായി. 26.55 പോയിന്റ് നേട്ടമാണ് നിഫ്റ്റി രേഖപ്പെടുത്തിയത്. ഇതോടെ സൂചിക 8400 കടന്നു. ബിഎസ്ഇയിലെ 571 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 247 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഇന്‍ഫോസിസ്, ഒഎന്‍ജിസി, ആദാനി പോര്‍ട്സ്, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍ കോര്‍പ് തുടങ്ങിയവ നേട്ടത്തിലും ഡോ. റെഡ്ഡീസ് ലാബ്, സണ്‍ഫാര്‍മ, ലുപിന്‍, സിപ്ല, ഐടിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: