തൃപ്രയാര്‍: വലപ്പാടിനെ സമ്പൂര്‍ണ്ണ സാമ്പത്തിക സാക്ഷരതയുള്ള ഗ്രാമപഞ്ചായത്തായി ഉയര്‍ത്താനുള്ള പദ്ധതിയ്ക്ക് തുടക്കം. എല്ലാകുടുംബങ്ങളിലേയും ഒരാളെയെങ്കിലും നോട്ട് രഹിത പണമിടപാട് നടത്താന്‍ പ്രാപ്തരാക്കുന്ന ഇ-വില്ലേജ് പദ്ധതി മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്.
ആധാര്‍ നമ്പര്‍ അധിഷ്ടിത യു,പി.ഐ, ഡെബിറ്റ്കാര്‍ഡ്, സ്മാര്‍ട്ട് ഫോണ്‍, പി.ഓ.എസ് മെഷീന്, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് എന്നിവ ഉപയോഗിച്ച് നോട്ട് രഹിത പണമിടപാടുകള്‍ക്കുള്ള പരിശീലനം സൗജന്യമാണ്. 40 ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തികരിക്കുമെന്ന് മണപ്പുറം ഫിനാന്‍സ് എം.ഡിയുംസി.ഇ.ഓയുമായ വി.പി.നന്ദകുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. മുഴുവന്‍ ചെലവും മണപ്പുറം ഫിനാന്‍സ് വഹിക്കും
20 വാര്‍ഡുകളിലായി 35, 237 വീടുകളാണ് ഉള്ളത്. വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ആശവര്‍ക്കര്‍മാരുടെയും അംഗന്‍വാടി ടീച്ചര്‍മാരുടെയും കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ ധാരികളായ വളണ്ടിയര്മാരുടെയുംസേവനം പദ്ധതിയ്ക്ക് പ്രയോജനപ്പെടുത്തും. മാസ്റ്റര്‍ ട്രെയിനേഴ്സിനുള്ള പരിശീലനം നല്‍കുക മണപ്പുറം ഫിനാന്‍സിന്റെ ട്രെയിനിങ്ങ്വിഭാഗമാണ്.
പദ്ധതി വലപ്പാട് മണപ്പുറംഹൗസ് ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അജയഘോഷ് ഉദ്ഘാടനം ചെയ്തു.എം.ഡിയുംസി.ഇ.ഓയുമായ വി.പി.നന്ദകുമാര്‍ അധ്യക്ഷനായിരുന്നു. മണപ്പുറം ഫൗണ്ടേഷന് അസി. ജനറല്‍ മാനേജര്‍ സനോജ് ഹെര്‍ബര്‍ട്ട് പദ്ധതിയെ കുറിച്ച്വിശദീകരിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്മാന് സി.കെ.കുട്ടന് മാസ്റ്റര്‍ പ്രസംഗിച്ചു. മണപ്പുറം ഫിനാന്‍സ് നാഷണല്‍ സെയില്സ്ഹെഡ്എം. സതീഷ്കുമാര്സ്വാഗതവും ജനറല്‍ മാനേജര്‍ ജോഷിവി.കെ. നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: