വാഷിങ്ടണ്‍ : ആപ്പിള്‍ ഐഫോണുകളുടെ വില്‍പ്പന കുറഞ്ഞു, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടിം കുക്കിന്റെ ശമ്പളം 15 ശതമാനം കുറച്ചു. ആപ്പിള്‍ സിഇഒയായി ചുമതലയേറ്റ കുക്ക് വില്‍പ്പന മെച്ചപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ്ണമായി വിജയിച്ചില്ല. തുടര്‍ന്നാണ് വാര്‍ഷിക ശമ്പളത്തിന്റെ 15 ശതമാനമായ 8.7 മില്യണ്‍ (59.9 കോടി) കുറയ്ക്കാന്‍ നിശ്ചയിച്ചത്.
സെപ്തംബര്‍ 24നാണ് ആപ്പിളിന്റെ സാമ്പത്തിക വര്‍ഷം അവസാനിച്ചത്. ഇതുപ്രകാരം വില്‍പ്പനയില്‍ 10.3 മില്യണ്‍ ഡോളറിന്റെ (70 കോടി) അടുത്ത് കുറവ് വന്നിട്ടുണ്ട്. എട്ടുശതമാനം വരുമാനമാണ് നഷ്ടമായത്. ഇതുകൂടാതെ വ്യാപാരത്തില്‍ നിന്നുള്ള ലാഭത്തില്‍ 16 ശതമാനം ഇടിവും (408390 കോടി) ഉണ്ടായിട്ടുണ്ട്.
2001നു ശേഷം ആദ്യമായാണ് ആപ്പിളിന്റെ വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തുന്നത്. അതും ആപ്പിള്‍ സ്ഥാപകനും സിഇഒയുമായ സ്റ്റീവ് ജോബ്സിന്റെ മരണശേഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: