മുംബൈ: സൈറിസ് മിസ്ട്രിയെ ടാറ്റാ ഗ്രൂപ്പിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ടാറ്റാ ഗ്രൂപ്പ് ഫെബ്രുവരി ആറിന് ഓഹരി ഉടമകളുടെ യോഗം വിളിച്ചതായി റിപ്പോര്‍ട്ട്. യോഗ തീരുമാനങ്ങള്‍ രഹസ്യമാക്കി വെയ്ക്കുന്നതിന്റെ ഭാഗമായി മിസ്ട്രി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ടാറ്റാ ഗ്രൂപ്പ് ഒഴിവാക്കി.
കമ്പനിയെ സംബന്ധിക്കുന്ന രഹസ്യ രേഖകള്‍ തിരിച്ചേല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ടാറ്റാ ഗ്രൂപ്പ് മിസ്ട്രിക്ക് നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇത് സംബന്ധിച്ച് ടാറ്റ നല്കിയ പരാതി ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. ഒക്ടോബര്‍ 24നാണ് ഗ്രൂപ്പിന്റെ ചെയര്മാന് സ്ഥാനത്ത് നിന്ന് മിസ്ട്രിയെ മാറ്റിയത്.
ടാറ്റയുടെ കുടുംബാധിപത്യം തിരികെ കൊണ്ടുവരുന്നതിന് വേണ്ടിയാണ് മിസ്ട്രിയെ മാറ്റിയെതന്ന് അന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. ടാറ്റാ ഗ്രൂപ്പില്‍ 18.5 ശതമാനം ഓഹരികള്‍ മിസ്ട്രിയുടെ കൈവശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: