നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തിലും കാര്‍ഗോയിലും കഴിഞ്ഞ വര്‍ഷം വന്‍ വളര്‍ച്ച രേഖപ്പെടുത്തി. 2015നെ അപേക്ഷിച്ച് 2016ല്‍ മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 17.8% വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ കാര്‍ഗോയില്‍ 15.6% വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
2015ല്‍ 74,16,053 പേരാണ് കൊച്ചി വിമാനത്താവളം വഴിയാത്ര ചെയ്തത്. ഇതില്‍ 30,03,497 പേര് ആഭ്യന്തര യാത്രക്കാരായിരുന്നു. രാജ്യാന്തര യാത്രക്കാരുടെ എണ്ണം 44,12,556. അതേ വര്‍ഷത്തില്‍ 56,196 തവണ എയര്‍ലൈനുകള്‍ സര്‍വീസ് നടത്തി. 2016ല്‍ മൊത്തം യാത്രക്കാരുടെ എണ്ണം 87,36,061ഉം ആയി വര്‍ധിച്ചു. 2015നെ അപേക്ഷിച്ച് 17.80% വര്‍ധനവ്. ഇതില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 37,64,640 ഉം രാജ്യാന്തര യാത്രക്കാരുടെ എണ്ണം 49,71,421 ഉം ആണ്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ മുന്വര്ഷത്തേയപേക്ഷിച്ച് 25.34% ആണ് വര്‍ധനവ്.
തായ്ലന്റിലേയ്ക്ക് നേരിട്ട് എയര്‍ ഏഷ്യ സര്‍വീസ് നടത്തിയത് രാജ്യാന്തര യാത്രക്കാരുടെ എണ്ണം വര്‍ധിക്കാനും ദല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ സര്‍വീസുകള്‍ ഗണ്യമായി വര്‍ധിച്ചത് ആഭ്യന്തര യാത്രക്കാരുടെ എണ്ണം വര്‍ധിക്കാനും കാരണമായി.
2015ല്‍ 73,849.20 ടണ്‍ കാര്‍ഗോയാണ് സിയാല്‍ കൈകാര്യം ചെയ്തത്. 2016 ല്‍ 85,339.10 ടണ്‍ ആയി ഉയര്‍ന്നു. ഇതില്‍ 58, 261.3 ടണ്‍ പെരിഷബിള്‍ കാര്‍ഗോയാണ്. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വളര്‍ച്ച കണക്കിലെടുത്ത് സിയാല്‍ 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പുതിയ രാജ്യാന്തര ടെര്‍മിനല്‍ പണി കഴിപ്പിച്ചിട്ടുണ്ട്.
1999ല്‍ തുടങ്ങിയ വിമാനത്താവളം ഇന്ന് കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളിലൊന്നാണ്. ഏകദേശം 7600 പേര് നിലവില്‍ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: