കൊച്ചി: കൊച്ചിയില്‍ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ഡിജെ പാര്‍ട്ടികള്‍ക്ക് നിരോധനം. സംഗീത പരിപാടികള്‍ക്ക് അരണ്ട വെളിച്ചം പാടില്ല. സ്ഥലത്ത് സിസിടിവി ക്യാമറകള്‍ വേണമെന്നു ഹോട്ടല്‍ ഉടമകളോട് പോലീസ് ആവശ്യപ്പെട്ടു.
ഡിജെ പാര്‍ട്ടിക്കായി പല ഹോട്ടലുകളും ടിക്കറ്റുകള്‍ വിറ്റഴിച്ചിരുന്നു. കൂടാതെ പല ഡിസ്കോ ജോക്കികളെ വലിയ വിലയ്ക്ക് ബുക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ കര്‍ശന നിര്‍ദേശം വന്നിരിക്കുന്നത്. ഡിജെ പാര്‍ട്ടികള്‍ ഒഴിവാക്കി പകരം സംഗീത നിശ സംഘടിപ്പിക്കാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പാര്‍ട്ടികള്‍ കുട്ടികളും വൃദ്ധരും അടക്കം കുടുംബത്തിലെ എല്ലാവര്ക്കും പങ്കെടുക്കാവുന്ന വിധത്തിലായിരിക്കണം തയാറാക്കേണ്ടത്. പാര്‍ട്ടി നടക്കുന്ന മുറിക്കുള്ളില്‍ സിസിടിവി ക്യാമറ ഘടിപ്പിച്ചിരിക്കണം. ഇവിടേയ്ക്ക് എപ്പോള്‍ വേണമെങ്കിലും ഹോട്ടല്‍ അധികൃതര്‍ക്കും പോലീസിനും പരിശോധന നടത്താന്‍ സാധിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിജെ എന്നാല്‍ അരണ്ട വെളിച്ചത്തിലാണ് പാര്‍ട്ടിയാണ്. ഇത്തരം സമയത്താണ് അനാശാസ്യ പ്രവര്‍ത്തനങ്ങളും ലഹരി മരുന്നിന്റെ വ്യാപനവും നടക്കുന്നത്. കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ ലക്ഷ്യമാക്കി വലിയ തോതില്‍ ലഹരി മരുന്നുകള്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ടുള്ള എല്ലാ പരിപാടികളും രാത്രി പന്ത്രണ്ടര മണിക്ക് അവസാനിപ്പിക്കണം. മദ്യ വിതരണവും വില്‍പ്പനയും രാത്രി പത്ത് മണിക്ക് അവസാനിപ്പിക്കണം.
നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഹോട്ടല്‍ അധികൃതര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: