ന്യൂദല്‍ഹി: ഫാ. ഉഴുന്നാലിന്േറതെന്ന് പറയുന്ന വീഡിയോയുടെ നിജസ്ഥിതി കണ്ടെത്താനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ശ്രമം. വീഡിയോ ആരാണ്, എവിടെ നിന്നാണ് അപ്ലോഡ് ചെയ്തത്. ആരാണ് എടുത്തത് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമല്ല.
വീഡിയോയിലുള്ളത് ഫാദറാണെന്ന് ബന്ധുക്കള്‍ പറയുമ്പോഴും ഈ വിവരങ്ങള്‍ ലഭ്യമല്ലാത്തത് അതിന്റെ സത്യസന്ധതയെപ്പറ്റി സംശയം ഉണ്ടാക്കുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പും ഇത്തരമൊരു വീഡിയോ പുറത്തുവന്നിരുന്നു. അത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
ഫാദറിന്റെ മോചനത്തിന് കേന്ദ്രം ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യവക്താവ് വികാസ് സ്വരൂപ് അറിയിച്ചു.സൗദി, യെമന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. യെമനില്‍ കൃത്യമായ ഒരു സര്‍ക്കാര്‍ പോലുമില്ല. അദ്ദേഹം പറഞ്ഞു.
ഭാരതത്തിന് നയതന്ത്രാലയം പോലുമില്ലാത്ത രാജ്യമാണ് ഐഎസ് ഭീകരരുടെ കേന്ദ്രമായ യെമന്‍. അതിനാല്‍ പലതരം മാര്‍ഗങ്ങളിലൂടെ മോചന ശ്രമം തുടരുകയാണ്. സഭാ അധികൃതര്‍ക്കും വീഡിയോയുടെ നിജസ്ഥിതിയില്‍ സംശയമുണ്ട്. മാത്രമല്ല കേന്ദ്ര സര്‍ക്കാരും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന നിലപാടിലാണ് സഭയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: