ഇടുക്കി: അഞ്ചേരി ബേബി വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് ഗുരുതരമായ വീഴ്ചവരുത്തി. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനും മുന്‍ സിഐടിയു നേതാവ് എ.കെ ദാമോദരനുമെതിരെ ശക്തമായ തെളിവുണ്ടായിരുന്നിട്ടും ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തില്ല, അറസ്റ്റ് ചെയ്യാതെ രക്ഷപ്പെടുത്തി, എന്നീ ആരോപണങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥന് റ്റി.യു സുനില്‍കുമാര്‍ നേരിടുന്നത്.
സിപിഎം രാജാക്കാട് ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് അഞ്ചേരി ബേബിയെ കൊല്ലാന്‍ എം.എം മണിയും കെ.കെ ജയചന്ദ്രനും ഗൂഢാലോചന നടത്തിയെന്നാണ് മുന്‍ സിപിഎം നേതാവ് പി.എന്‍ മോഹന്‍ദാസിന്റെ മൊഴി. ഈ മൊഴി അന്വേഷണ ഉദ്യോഗസ്ഥന് മജിസ്ട്രേറ്റിന് മുന്നില്‍ വച്ചും രേഖപ്പെടുത്തി. ഇത് കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചെങ്കിലും കെ.കെ ജയചന്ദ്രനെയും എ.കെ ദാമോദരനെയും അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥന് തയ്യാറായില്ല.
എം.എം മണിക്കെതിരെ ഗൂഢാലോചന കേസെടുക്കുകയും കെ.കെ ജയചന്ദ്രനെ ഒഴിവാക്കുകയും ചെയ്തത് എന്തിനാണെന്ന് പോലീസ് പറയേണ്ടിവരും. കെ.കെ ജയചന്ദ്രനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍, ഭീഷണി, പാരിതോഷിക വാഗ്ദാനം ഇവയില്‍ എന്താണ് ഉണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് സംസ്ഥാന പോലീസ് മേധാവി ചോദിച്ചറിയും.
പോലീസ് അറിഞ്ഞുകൊണ്ട് വീഴ്ചവരുത്തിയ കേസില്‍ പ്രോസിക്യൂഷന് ഇടപെട്ടതോടെയാണ് കെ.കെ ജയചന്ദ്രന് കൊലക്കേസ് പ്രതിയായത്. അന്വേഷണ ഉദ്യോഗസ്ഥന് പറ്റിയ പിഴവ് പ്രതിഭാഗം കേസിന്റെ വിസ്താരവേളയില്‍ ഉപയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: