തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം.മണിക്ക് പിന്തുണയുമായി സിപിഐ രംഗത്ത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് മണിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
മണി രാജി വയ്ക്കേണ്ടതില്ലെന്നു പറഞ്ഞ കാനം മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് വിചാരണ നേരിടുന്നതില്‍ തെറ്റില്ലെന്നും വ്യക്തമാക്കി.
അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് മണി രാജിവയ്ക്കണമെന്ന ആവശ്യങ്ങള്‍ക്കെതിരെ സിപിഐ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: