ശബരിമല: ശബരിമലയിലെ ഭക്ഷ്യസുരക്ഷാവിഭാഗം കാണിക്കുന്ന ഉത്സാഹവും ഉത്തരവാദിത്വവും കര്‍ക്കശ നിലപാടുകളും കേരളത്തിലെ ചെക്ക് പോസ്റ്റുകളില്‍ സ്വീകരിച്ചിരുന്നെങ്കില്‍ കേരളം സ്വര്ഗ്ഗമായേനേയെന്ന് ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
മായംചേര്‍ത്തതും അമിത രാസവസ്തുക്കള്‍ കലര്‍ന്നതുമായ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നു. മായംചേര്ക്കലിനെതിരെയും അമിതരാസവസ്തുക്കളുടെ പ്രയോഗത്തിനെതിരെയും നിയമമുണ്ടെങ്കിലും ഭക്ഷ്യസുരക്ഷാവിഭാഗം കണ്ണടക്കുകയാണ്. ഭക്ഷ്യവിഭാഗത്തിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അവര്‍ക്ക് നിയമങ്ങള്‍ 100 ശതമാനം നടപ്പിലാക്കാന്‍ കഴിയുന്ന സ്ഥലമാണ് ശബരിമലയെന്നും ബോര്‍ഡ് അംഗം ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കര്‍ശന പരിശോധനയുള്ളതുകൊണ്ട് ശബരിമലയില്‍ സുരക്ഷിതമായ ഭക്ഷ്യോല്പ്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ശബരിമലയിലേക്ക് കൊണ്ടുവരുന്ന പല സാധനങ്ങളും ഭക്ഷ്യസുരക്ഷാവിഭാഗം കര്‍ശനപരിശോധനയുടെ പേരില്‍ തടഞ്ഞിടുന്നുണ്ട്. കഴിഞ്ഞദിവസം അരവണ നിര്‍മ്മാണത്തിനായി കൊണ്ടുവന്ന അരി ബാച്ച് നമ്പരില്ലെന്ന പേരില്‍ പമ്പയില്‍ ഭക്ഷ്യസുരക്ഷാവിഭാഗം തടഞ്ഞ് പരിശോധനയ്ക്ക് അയച്ചിരുന്നു.
പരിശോധനാഫലം വരുന്നത് നീണ്ടുപോകുന്നതുമൂലം ശബരിമലയിലേക്ക് വരുന്ന അത്യാവശ്യ സാധനങ്ങള്‍ക്ക് അപര്യാപ്തത ഉണ്ടാകുന്നുണ്ട്. ഈ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് ബോര്‍ഡ് അംഗം ഇത്തരത്തിലൊരു പോസ്റ്റ് ഫെയ്സ്ബുക്കിലിട്ടതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: