മട്ടാഞ്ചേരി: പ്രകോപനപരമായ മുദ്രാവാക്യമുയര്‍ത്തി ആസാദി കശ്മീര്‍ പ്രചരണവുമായി കശ്മീരികള്‍ കൊച്ചി ബിനാലെ വേദിയില്‍. പോലീസിന്റെയും ജനങ്ങളുടെയും സാന്നിധ്യത്തിലാണ് കശ്മീരികള്‍ മുദ്രാവാക്യമുയര്‍ത്തിയത്.
കൊച്ചി ബിനാലെയുടെ പ്രധാന വേദിയായ ഫോര്‍ട്ടുകൊച്ചിയിലെ ആസ്പിന്‍ വാള് ഹൗസില്‍ വെള്ളിയാഴ്ച വൈകിട്ടാണ് കശ്മീരി പ്രകടനം നടന്നത്. അഞ്ച് പെണ്‍കുട്ടികളും പതിനഞ്ചോളം ആണ്‍കുട്ടികളുമടങ്ങുന്ന കശ്മീരി സംഘത്തോടോപ്പം മലയാളികളുമുണ്ടെന്നാണ് സൂചന. ഇവര്‍ ജനങ്ങളുമായി സംവാദത്തിന് മുതിര്‍ന്നതോടെ ശക്തമായ എതിര്‍പ്പുയര്‍ന്നു.ഒരു മണിക്കുര്‍ നീണ്ട ഇന്ത്യ വിരുദ്ധ മുദ്രാവാക്യ പ്രകടനത്തെ കുറിച്ച് മൗനത്തിലായ സംഘാടകര്‍ക്കും അധികൃതര്‍ക്കുമെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
‘പിടിച്ചെടുക്കും കശ്മീര്‍, ചോര നല്‍കിയും പോരാടിയും ആസാദി കശ്മീര്‍ ഉറപ്പാക്കും’ ഇന്ത്യന്‍ സേനയുടേയും പോലീസിന്റേയും പിന്മാറ്റവും ആവശ്യപ്പെട്ടുള്ള മുദ്രവാക്യങ്ങള്‍ക്കൊപ്പം ബുര്ഖാനെ അനുകൂലിച്ചും ഇവര്‍ മുദ്രാവാക്യം മുഴക്കി. പ്രധാനമന്ത്രി മോദിക്കെതിരെ മോശമായ പദപ്രയോഗങ്ങളും നടത്തി. ദൃക്സാക്ഷിയായ അഡ്വ:കെ.വി.സാനു പറഞ്ഞു.
വിഷയം ഉന്നത പോലീസ് അധികൃതരെ നേരിട്ട് കണ്ട് അറിയിച്ചതായി സ്റ്റാന്‍ഡിങ്ങ് കൗണ്‍സില്‍ അംഗം കൂടിയായ അഡ്വ: സാനു പറഞ്ഞു. കൊച്ചി ബിനാലെ വേദിയില്‍ നടന്ന ആസാദ് കാശ്മീരി സംഘത്തിന്റെ പ്രകടനം സമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നു. ഇതിനിടെ ഇതിനെ കുറിച്ച് അന്വേഷിക്കാനെത്തിയ എസ്.ആര്.ബിജു, സി.എസ്.രാജേഷ്, എസ്.കൃഷ്ണകുമാര്‍, സുജിത് എന്നിവരോട് ഇതിനെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നാണ് സംഘാടകര്‍ പറഞ്ഞത്.
ക്യാമറദൃശ്യങ്ങള്‍ പരിശോധിച്ച് നടപടികള്‍ കൈക്കൊള്ളുമെന്നും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ സംഘാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ്കമ്മീഷണര്‍ എസ്.വിജയന്’ ഫോര്‍ട്ടുകൊച്ചി സി.ഐ.രാജ് കുമാര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: