കൊച്ചി: കറന്‍സി രഹിത ഉല്പന്നങ്ങളുടെ വിപുലമായ ശ്രേണി കോട്ടക് മഹീന്ദ്ര ബാങ്ക് അവതരിപ്പിച്ചു. കോന കോന കാഷ് ഫ്രീ എന്ന പദ്ധതിയിലാണ് പുതിയ ഉല്പന്നങ്ങള് ലഭ്യമാക്കുക. ഇന്റര്‍നെറ്റ് സൗകര്യം ആവശ്യമില്ലാത്ത, ബഹുഭാഷാ ബാങ്കിംഗ് ആപ് ആയ കോട്ടക് ഭാരത് ആണ് അവയില്‍ പ്രധാനം. കറന്‍സി ഇടപാടുകള്‍ക്കു പകരം മൊബൈല്‍ ബാങ്കിങ്, നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ ഡിജിറ്റല്‍ മാര്‍ഗങ്ങളിലേയ്ക്ക് ജനങ്ങളെ അടുപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രൊഫഷണല്‍ മോട്ടോര്‍ സൈക്കിളിസ്റ്റ് ആയ പങ്കജ് കറന്‍സി നോട്ടുകളില്ലാതെ ഇന്ത്യയുടെ കോണുകള്തോറും സഞ്ചരിക്കും. ദുബൈയില്‍ നിന്നാരംഭിച്ച യാത്ര ഗോവയില്‍ സമാപിക്കും. ഈ യാത്രയിലുടനീളം പങ്കജ് ഡിജിറ്റല്‍ മാര്‍ഗത്തിലൂടെയും കാര്‍ഡുകളുപയോഗിച്ചും മാത്രമേ പണമിടപാട് നടത്തുകയുള്ളു. അദ്ദേഹത്തിന്റെ യാത്രാനുഭവങ്ങള്‍ കോട്ടക് സോഷ്യല്‍ മീഡയിയിലൂടെ പങ്കുവയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: