കൊച്ചി: അഞ്ച് ജില്ലാ സഹകരണ ബാങ്കുകളില്‍ സിബിഐ റെയ്ഡ് നടത്തിയതിനു പിന്നാലെ മലപ്പുറം ജില്ലയിലെ എട്ട് സഹകരണ ബാങ്കുകളുടെ മേധാവികളോട് ഇന്ന് ഹാജാരാവാന്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നല്കി. രേഖകളുമായി കൊച്ചിയിലെ സിബിഐ ഓഫീസില്‍ വൈകുന്നേരത്തിനകം ഹാജരാകാനാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നലെ കൊല്ലം ,മലപ്പുറം ജില്ലാ ബാങ്കുകളില്‍ സിബിഐ യും കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട് ജില്ലാ ബാങ്കുകളില്‍ എന്‍ഫോഴ്സ്മെന്റും പരിശോധന നടത്തിയിരുന്നു. സഹകരണ ബാങ്കുകള്‍ക്ക് നോട്ട് മാറ്റിക്കൊടുക്കാന്‍ അനുവാദമുണ്ടായിരുന്ന നവംബര്‍ 11 മുതല്‍ 14 വരെയുള്ള നാല് ദിവസങ്ങളില്‍ ശേഖരിച്ച അസാധുവാക്കിയ നോട്ടുകള്‍ നല്‍കിയവരെ കുറിച്ചുള്ള വിവരങ്ങളാണ് പ്രധാനമായും സിബിഐയും എന്‍ഫോഴസ്മെന്റും തേടിയത്.
പ്രധാനമന്ത്രിയുടെ നോട്ട് നിയന്ത്രണ പ്രഖ്യാപനം നടന്ന ദിവസം വൈകിട്ട് നടന്ന ഇടപാടുകള്‍ , അന്ന് വൈകിട്ട് വരെ പ്രവര്‍ത്തിച്ച ജില്ലാ ബാങ്ക് സായാഹ്ന ശാഖകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും പരിശോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: