കൊച്ചി: സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പില്‍ മറ്റ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്കും ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്കാന് കേരള സ്കൂള്‍ വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാനകമ്മറ്റി യോഗം തീരുമാനിച്ചു.
വിദ്യാഭ്യാസ വകുപ്പില്‍ ജോലിചെയ്യുന്ന മറ്റ് എല്ലാ ജീവനക്കാര്‍ക്കും 365 ദിവസത്തെ വേതനം കൊടുക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ പാചകത്തൊഴിലദളികള്ക്ക് വര്‍ഷത്തില്‍ 170 ദിവസത്തെ വേതനം മാത്രം നല്‍കുന്നത് ഒരേ വകുപ്പില്‍ നിലനില്‍ക്കുന്ന അസമത്വം മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്‍കുന്നത്.
വാക്കില്‍ മാത്രം തൊഴിലാളി സ്നേഹവും പ്രവൃത്തിയില്‍ മുതലാളിത്ത മനോഭാവവും ഉള്ളവരെ മുന്‍നിര്‍ത്തി ഇടതുപക്ഷ സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ വിദ്യാഭ്യാസ വകുപ്പില്‍ നരകയാതന അനുഭവിക്കുന്നവരെ കണ്ട ഭാവം നടിക്കാത്തത് തൊഴിലാളി വിരുദ്ധ നയം തുടരുന്നതിന്റെ ഭാഗമാണെന്ന് യോഗം വിലയിരുത്തി.
സ്കൂള്‍ പാചകത്തൊഴിലാളികള്ക്കെതിരായ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അന്യായമായ പിരിച്ചുവിടല്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പെന്ഷന് ഏര്‍പ്പെടുത്തുന്നതില്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 15 ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സുജോബി ജോസ് അധ്യക്ഷത വഹിച്ചു. ശോഭ സുബ്രന്, വി. ലക്ഷ്മിദേവി, പി.എസ്.പി. നമ്പീശന്, പി.യു. ശോഭന, ബിന്ദു നാരായണന്‍കുട്ടി, സുഹ്റാബി സുലൈമാന്‍, മേഴ്സി ജോസ്, എ.എം. ഷെമീറ, സി.ആര്. സുനിത, എ. ശാരദ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: