കൊച്ചി: നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായ മാഗ്മ ഫിന്‍കോര്‍പ്പ് കേരളത്തില്‍ മികച്ച വളര്‍ച്ച ലക്ഷ്യമിടുന്നു. ട്രാക്ടര്‍, ഹൗസിംഗ്, ഉപയോഗിച്ച വാഹനങ്ങള്‍ക്കുള്ള സുവിധ തുടങ്ങിയുടെ വായ്പകളിലൂടെ 2016 2017 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തില്‍ 20 ശതമാനം വളര്‍ച്ചയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.
ലക്ഷ്യം നേടാന്‍ ട്രാക്ടര്‍ വായ്പകള്‍, സുവിധ, ഹൗസിംഗ് ഫിനാന്‍സ് തുടങ്ങിയവയിലൂടെ സാധിക്കുമെന്ന് മാഗ്മ ഫിന്‍കോര്‍പ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ധ്രുഭാഷിഷ് ഭട്ടാചാര്യ പറഞ്ഞു. 2016 2017 സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ മാഗ്മ കേരളത്തില്‍ വിതരണം ചെയ്തത് 168 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: