കൊച്ചി: സിനിമാ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്‍വലിക്കുമെന്ന് വിതരണക്കാര്‍ മുന്നറിയിപ്പ് നല്കി. സര്‍ക്കാര്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തി പൊളിഞ്ഞതിന് പിന്നാലെയാണ് വിതരണക്കാര്‍ തിയേറ്റര്‍ ഉടമകള്‍ക്കെതിരെ പുതിയ സമ്മര്‍ദ്ദ തന്ത്രവുമായി എത്തിയിരിക്കുന്നത്.
പുലിമുരുകന്, കട്ടപ്പനയിലെ ഋത്വിക് റോഷന് അടക്കമുള്ള സിനിമകള്‍ എ ക്ലാസ് തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കാനാണ് തീരുമാനം. റിലീസിങ് ഇല്ലെങ്കില്‍ ഒരു സിനിമയും പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം. എന്നാല്‍ ഭീഷണിപ്പെടുത്തല്‍ വിലപോകില്ലെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന് അറിയിച്ചു.
നിലവില്‍ തിയേറ്റര്‍ നിറഞ്ഞ് ഓടുന്ന സിനിമകള്‍ പിന്‍വലിക്കുന്നതിനോട് അതത് സിനിമകളുടെ നിര്‍മാതാക്കള്‍ വിയോജിക്കുമെന്നാണ് ഫെഡറേഷന്റെ കണക്കു കൂട്ടല്‍. തിയേറ്റര്‍ തര്‍ക്കം തീരാതെ മലയാളം സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന നിലപാടില്‍ ഫെഡറേഷന് ഉറച്ച് നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: