കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് നല്കിയ പ്രിന്‍സിപ്പലിനെ എസ്എഫ്ഐ ഉപരോധിച്ചു. ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിലെ ഇരുപത്തി മൂന്നാം നമ്പര്‍ മുറിയിലാണ് പ്രിന്‍സിപ്പളിനെ തടഞ്ഞ് വച്ചിരിക്കുന്നത്.
പൊതുമുതല്‍ നശിപ്പിച്ചതിന് ആറ് വിദ്യാര്‍ത്ഥികളെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്. അമ്പതിനായിരം രൂപ കെട്ടിവച്ചാല്‍ മാത്രമേ ഇവര്‍ക്ക് ജാമ്യം ലഭിക്കുകയുള്ളൂ. കോളേജിന്റെ ചുമരുകളില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള വാചകങ്ങളും മുദ്രാവാക്യങ്ങളും കവിതകളും എഴുതിയെന്നാണ് പ്രിന്‍സിപ്പല്‍ നല്കിയ പരാതി.
റിമാന്റില്‍ കഴിയുന്ന ആറ് വിദ്യാര്‍ത്ഥികളില്‍ നാല് പേര് മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകരാണ്. ഇവര്‍ ഇപ്പോഴത്തെ എസ്എഫ്ഐ നേതൃത്വവുമായി നല്ല ബന്ധത്തില്‍ അല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവര്‍ക്ക് വേണ്ടി എസ്എഫ്ഐ എത്തിയിരിക്കുന്നത് കൗതുകകരമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് അവകാശമുണ്ടാകണമെന്നാണ് എസ്എഫ്ഐ ഇതിന് നല്കുന്ന വിശദീകരണം.
പോലീസ് സ്ഥലത്തെത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും നിലപാടുകളില്‍ നിന്നും പിന്മാറാന് പ്രിന്‍സിപ്പലോ വിദ്യാര്‍ത്ഥികളോ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: