കോട്ടയം: തലയോലപ്പറമ്പ് കൊലപാതകത്തില്‍ പരിശോധന നടക്കുന്ന കെട്ടിടത്തിന് സമീപത്ത് നിന്നും വീണ്ടും അസ്ഥികള്‍ കണ്ടെത്തി. തുടയെല്ലിന്റെ ഭാഗമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തിയിരുന്നു.
കൈകളുടെയും കാലുകളുടെയും അസ്ഥികളാണ് കഴിഞ്ഞദിവസം കിട്ടിയത്. ഇത് ഡിഎന്‍എ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗം അയച്ചിരിക്കുകയാണ്. മാത്യുവിന്റെ വാച്ചും കണ്ടെടുത്തിരുന്നു. കേസില്‍ ഇത് പ്രധാന തെളിവുകളായി മാറും.
കൂടുതല്‍ മൃതദേഹാവിശിഷ്ടങ്ങള്ക്കായി പ്രദേശത്ത് ഇപ്പോഴും പരിശോധന തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: