കൊച്ചി: മാന്‍ ട്രക്ക്സ് സിഎല്‍എ ഇവോ നിരയില്‍ ഇന്ധനക്ഷമതയും കാര്യശേഷിയുമുള്ള ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ പുറത്തിറക്കി. സിഎല്‍എ ഇവോ 25.300 6ത4 ബിഎസ്എ കണ്‍സ്ട്രക്ഷന്‍ ടിപ്പര്‍, സിഎല്‍എ ഇവോ 49.300 6ത4 ബിഎസ്എ ട്രാക്ടര്‍ ഹെഡ് എന്നീ വാഹനങ്ങള്‍ ആദ്യമായി ബൗമ കോണ്എക്സ്പോയില് പ്രദര്‍ശിപ്പിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മാന്‍ മധ്യപ്രദേശിലെ പിത്താമ്പൂരിലെ പ്ലാന്റിലാണ് പുതിയ വാഹനങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഏറ്റവും കഠിനമായ പ്രദേശങ്ങളില്‍ പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്നവയാണ് സിഎല്‍എ ഇവ നിര വാഹനങ്ങളെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: