കോഴിക്കോട്: പുതുവത്സര-ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് പുതുമയാര്‍ന്ന രുചിഭേദങ്ങളുമായി ദി റാവിസ് കാലിക്കറ്റ്. റാവിസിലെ മാവൂര്‍ കഫേയില്‍ കേയ്ക്കുകളുടെ രുചിഭേദങ്ങളും ജിഞ്ചര്‍ ബ്രെഡ്ഹൗസും ഒരുങ്ങി. മലയാളികള്‍ക്കിടയില്‍ ഏറെ പരിചിതമല്ലാത്ത ജിഞ്ചര്‍ ബ്രെഡ് വിദേശരാജ്യങ്ങളില്‍ ക്രിസ്മസ്-പുതുവത്സരകാലത്തെ പ്രിയമേറിയ ഇനങ്ങളിലൊന്നാണ്.
മാവൂര്‍ കഫേയിലെ പാചകവിദഗ്ധര്‍ തത്സമയം സന്ദര്‍ശകരുടെ മുന്നില്‍ കേയ്ക്കുകള്‍ ഒരുക്കും. വൈവിധ്യമാര്‍ന്ന കേയ്ക്കുകളുടെ പ്രദര്‍ശനം, വില്‍പ്പന, ക്രിസ്തമസ് ഈവ് സെലിബ്രേഷന്, ഡിന്നര്‍, ന്യൂഇയര്‍ ഈവ് ഗാല ഡിന്നര്‍ എന്നിവയാണ് ആഘോഷങ്ങളുടെ ഭാഗമായി നടക്കുകയെന്ന് റാവിസ് ജനറല്‍ മാനേജര്‍ അജിത് നായര്‍ പറഞ്ഞു.
മാവൂര്‍ റോഡ് ആര്‍പി മാളിലെ റാവിസ് ഹോട്ടലിന്റെ ലോബിനോടു ചേര്‍ന്നുള്ള മാവൂര്‍ കഫേയില്‍ ഇന്റര്‍നാഷനല്‍ കോഫി, മോക്ടെയ്ല്, ജ്യൂസ്, സാന്‍ഡ്വിച്, ബര്‍ഗര്‍, പെയ്സ്ട്രി, ചോക്ലേറ്റ്, മഫിന്‍സ്, കപ് കെയ്ക്, ക്രൊസന്റ്, ഡഫ്നട്ട് എന്നിവയും മലബാര്‍ വിഭവങ്ങളും ലഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ ആര്‍പി മാള്‍ ജിഎം കോശി സാമുവലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: