കൊച്ചി: ഇന്ത്യ ഹെല്‍ത്ത്, വെല്‍നെസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്സ് 2016-ലെ ആയുഷ് ബ്രാന്‍ഡ് പുരസ്കാരത്തിന് എയ്മില്‍ ഫാര്‍മസിക്യൂട്ടിക്കല്‍സ് അര്‍ഹരായി. ഹെല്‍ത്ത് ഇന്നവേഷന്‍ വിഭാഗത്തില്‍ എയ്മില്‍ ഉത്പന്നമായ ബിജിആര്‍-34 ഒന്നാം റണ്ണര്‍ അപ്പായി. ന്യൂദല്‍ഹിയില്‍ നടന്ന ഇന്ത്യ ഹെല്‍ത്ത്, വെല്‍നെസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്സിന്റെ മൂന്നാം പതിപ്പിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
മുന്‍പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ്, കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ജെ.പി. നദ്ദ, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്ഷവര്ധന്, ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്ന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഈ വര്‍ഷം ആദ്യം ആന്റി ഡയബറ്റിക് ഔഷധമായ ബിജിആര്‍-34, സിഎസ്ഐആര്‍-ന്റെ ഏറ്റവും മികച്ച സാങ്കേതികവിദ്യയ്ക്കുള്ള അവാര്‍ഡ് നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: