കൊച്ചി: ആകര്‍ഷകമായ രൂപവും മികച്ച സുരക്ഷാസൗകര്യങ്ങളുമായി വോള്‍വോയുടെ പരിഷ്കരിച്ച വി 40, വി 40 ക്രോസ് കണ്ട്രി കാറുകള്‍ നിരത്തിലിറക്കി. സ്കാന്ഡിനേവിയന് രൂപകല്‍പ്പനയും തോര്‍സ് ഹാമര്‍ ഹെഡ്ലൈറ്റുകളും വഴിയാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്ന പെഡസ്ട്രിയന്‍ എയര്‍ബാഗുകളും പ്രത്യേകതകളാണ്. 3 എസ് സൗകര്യത്തോടെ കേരള വോള്‍വോ ഷോറൂമിനും തുടക്കമായി.
ഇടക്കാല ലക്ഷ്യമായി പത്തുശതമാനം വിപണിവിഹിതം നേടാനുള്ള പശ്രമത്തിന്റെ ഭാഗമാണ് പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനൊപ്പം 3 എസ് സൗകര്യങ്ങളോടെ കൊച്ചിയില്‍ പുതിയ വോള്‍വോ ഷോറൂമും ആരംഭിക്കുന്നതെന്ന് വോള്‍വോ ഓട്ടോ ഇന്ത്യ എംഡി ടോം വോണ്‍ ബോസ്ടോഫ് പറഞ്ഞു. കരുത്തും ശേഷിയുമുള്ള 6-സ്പീഡ് ഓട്ടോമാറ്റിക് എഫ്ഡബ്ല്യൂഡി ഡീസല്‍ എന്‍ജിനാണ് പരിഷ്കരിച്ച വി 40, വി 40 ക്രോസ് കണ്ട്രി കാറുകള്‍ക്ക്. വില 28 ലക്ഷം രൂപ മുതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: