കൊച്ചി: ലോക ഗെയിമിംഗ് മേഖലയിലെ ഏറ്റവുമധികം സ്വീകാര്യതയുള്ള പോക്കിമോന്‍ ഗോ റിയാലിറ്റി ഗെയിം ഇനി റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്കും കളിക്കാം. ഇതിനായി ഗെയിം വികസിപ്പിച്ചെടുത്ത നിയാന്റിക് പോക്കിമോന്‍ കമ്പനിയുമായി ജിയോ കരാറിലെത്തി.
തിരഞ്ഞെടുത്ത ആയിരത്തിലധികം വരുന്ന റിലയന്‍സ് സ്റ്റോറുകളിലും പങ്കാളിത്തമുള്ള ചില ഷോറുമുകളിലുമാണ് പോക്കിസ്കോപ്, ജിംസ് എന്ന പേരിലാണ് ഇത് കാണപ്പെടുക.
ജിയോ നെറ്റ്വര്‍ക്കിലൂടെ പോക്കിമോന്‍ ഗോ ഇന്ത്യയില്‍ എത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ് നിയാന്റിക് സ്ഥാപകനും സിഇഒയുമായ ജോണ്‍ഹാല്‍കെ പറഞ്ഞു.
ജിയോയുടെ 4ജി എല്‍ടിഇ നെറ്റ്വര്‍ക്കിലൂടെ കളിയുടെ പൂര്‍ണരൂപം ആളുകളിലേക്ക് എത്തുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ അറിയിച്ചു. ജിയോയുടെ മെലേജിംഗ്, ജിയോ ചാറ്റ് എന്നിവയിലൂടെ കളിക്കാര്‍ക്ക് പോക്കിമോന്‍ ഗോ ചാനലിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. ലോകത്ത് 500 മില്ല്യണ്‍ ഡൗണ്‍ലോഡുകളുള്ള പോക്കിമോന്‍ ഗോ ഇന്ത്യയില്‍ എത്തിക്കാന്‍ സാധിച്ചതില്‍ ആഹ്ലാദിക്കുന്നതായി ജിയോ പ്രസിഡന്റ് മാത്യു ഉമ്മന്‍ അറിയിച്ചു.
ജൂലൈയിലാണ് പോക്കിമോന്‍ ജനങ്ങളിലേക്ക് എത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ ലഭ്യമായിരുന്നില്ല. ബൂം ബീച്ച്, മിനി മിലിഷ്യ അടക്കമുള്ള ഗെയിമുകളെ താഴെയിറക്കിയാണ് ഇത് ആളുകള്‍ക്കിടയില്‍ താത്പര്യം ഉണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: