ദോഹ: ഖത്തര്‍ എയര്‍വേയ്സ് 2017-18 കാലയളവില്‍ പ്രഖ്യാപിച്ചിരുന്ന ഏഴ് സര്‍വീസുകള്‍ക്കുപുറമേ പുറമെ എട്ടു പുതിയ സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു.
ഓസ്ട്രേലിയയിലെ അഞ്ചാമത്തെ ലക്ഷ്യസ്ഥാനമായ കാന്‍ബറ, അയര്‍ലന്‍ഡിലെ ഡബ്ലിന്‍, യുഎസ്എയിലെ പതിനൊന്നാമത്തെ ലക്ഷ്യസ്ഥാനമായ ലാസ് വേഗസ്, ബ്രസീലിലെ റിയോ ഡി ജനീറോ, ചിലിയിലെ സാന്റിയാഗോ, ഇന്തോനേഷ്യയിലെ മൂന്നാമത്തെ ലക്ഷ്യസ്ഥാനമായ മേദന്‍ കൗലാനാമു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, സൗദി അറേബ്യയിലെ ഒന്പതാമത്തെയും പത്താമത്തെയും ലക്ഷ്യസ്ഥാനങ്ങളായ താബുക്, യാന്‍ബു എന്നിവയാണ് ഖത്തര്‍ എര്‍വേയ്സിന്റെ യാത്രാശൃംഖലയിലെ പുതിയ എട്ട് ലക്ഷ്യസ്ഥാനങ്ങള്‍.
ഏറ്റവും ദൈര്‍ഘ്യമേറിയ കൊമേഴ്സ്യല്‍ യാത്രാവിമാനം ന്യൂസീലാന്‍ഡിലെ ഓക്ലാന്ഡിലേക്ക് ഫെബ്രുവരി 5-ന് സര്‍വീസ് ആരംഭിക്കും. ന്യൂസിലാന്‍ഡിലെ മൂന്നാമത്തെ ലക്ഷ്യസ്ഥാനമായ ക്രാബിയിലേക്ക് ഡിസംബര്‍ ആറിനും സീഷെല്‍സിലേക്ക് ഡിസംബര്‍ 12 നും സര്‍വീസുകള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: