കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 21,200ല്‍ എത്തി. ഗ്രാമിന് 2,650 ആണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും വലിയ വിലയിടിവാണിത്. ഇന്നലെ വരെ പവന് 21, 360 ആയിരുന്നു സ്വര്‍ണവില.
വിപണിയിലെ ആവശ്യം കുറഞ്ഞതോടെയാണ് സ്വര്‍ണത്തിന്റെ വില ഇടിഞ്ഞത്. കഴിഞ്ഞദിവസമാണ് സ്വര്‍ണം സൂക്ഷിക്കുന്നതിലുള്ള അളവ് നിശ്ചിതപ്പെടുത്തിയത്. ഇതാണ് സ്വര്‍ണവില കുറയാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: