കൊച്ചി: വിദ്യാഭ്യാസ രംഗത്ത് പേഴ്സണല്‍ കംപ്യൂട്ടറുകളുടെ പ്രാധാന്യം ഒഴിവാക്കാനാവാത്ത വിധത്തില്‍ വര്‍ധിച്ചുവരുന്നതായി രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.
ചെറുപട്ടണങ്ങളിലും സാമൂഹികവും സാമ്പത്തികവുമായി താഴേക്കിടയിലുള്ളവരുടെ ഇടയിലും ഇതിനു കൂടുതല്‍ പ്രാധാന്യമുണ്ടെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ സ്ക്കൂള് ഓഫ് ബിസിനസിനു വേണ്ടി കാന്തര് ഐ.എം.ആര്.ബി. തയ്യാറാക്കിയ സര്‍വ്വേ റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
തൊഴില്‍ അന്വേഷിക്കുന്നതിനും ആരോഗ്യ സംരക്ഷണ വിവരങ്ങള്‍ തെരയുന്നതിനും പേഴ്സണല്‍ കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ സ്മാര്‍ട്ട് ഫോണുകളെ അപേക്ഷിച്ച് ഏഴു ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇലക്ട്രോണിക് ആന്റ് ഐ.ടി. വകുപ്പ് ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍ മിത്തല്‍, ഇന്റല്‍ കോര്‍പ്പറേഷന്റെ ക്ലൈന്റ് കംപ്യൂട്ടിങ് ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ ഷേണായി, ഇന്റല്‍ ദക്ഷിണേഷ്യാ എംഡി ദേബജനി ഘോഷ് എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: