കൊച്ചി: ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ലൈറ്റ് പവേര്‍ഡ് വാച്ച് – സിറ്റിസെന്‍ ഇക്കോ ഡ്രൈവ് വണ്‍ വിപണിയിലെത്തി. ജാപ്പനീസ് കമ്പനിയുടെ ആദ്യ ഇക്കോ ഡ്രൈവ് വാച്ചിന്റെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇക്കോ ഡ്രൈവ് വണ്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രകാശത്തില്‍ നിന്ന് ഊര്ജ്ജമുണ്ടാക്കിയാണ് ഇക്കോ ഡ്രൈവ് വാച്ചുകളുടെ പ്രവര്‍ത്തനം.
പ്രകാശം ഉപയോഗിച്ച് പൂര്‍ണ്ണമായി ചാര്‍ജ് ആയ ബാറ്ററിക്ക് വാച്ചിനെ 300 ദിവസം പ്രവര്‍ത്തിപ്പിക്കാനാകും. വാച്ചിന് രണ്ട് ലക്ഷം രൂപ മുതലാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: