കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് റിയാദിലേക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വ്വീസ് തുടങ്ങി. ഐ എക്സ് 321 വിമാനം ഇന്നലെ രാവിലെ ഒന്‍പതേ അഞ്ചിനാണ് 180 യാത്രക്കാരുമായി പറന്നുയര്‍ന്നത്. കോഴിക്കോട് നിന്ന് റിയാദിലേക്ക് നേരിട്ടുളള ഏക വിമാന സര്‍വ്വീസാണിത്.
എയര്‍ഇന്ത്യ എക്സ്പ്രസ് സിഇഒ കെ. ശ്യാംസുന്ദര്‍ അടക്കമുളള ഉന്നതോദ്യോഗസ്ഥര്‍ ബോര്‍ഡിംഗ് പോയിന്റിലെത്തി യാത്രക്കാര്‍ക്ക് പൂച്ചെണ്ടും മധുരപലഹാരങ്ങളും നല്‍കിയാണ് യാത്രയാക്കിയത്. ഉദ്ഘാടന വിമാനത്തിലെ ആദ്യ ബോര്‍ഡിംഗ് പാസ് ലഭിച്ചത് കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി മോയിന്കുട്ടിക്കാണ്.
തിങ്കള്‍, ബുധന്‍, വെളളി, ഞായര്‍ ദിവസങ്ങളിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് റിയാദിലേക്കുളള സര്‍വ്വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് രാവിലെ 9.15 ന് പുറപ്പെടുന്ന വിമാനം റിയാദ് സമയം പകല്‍ 11.45 ന് അവിടെയെത്തും. തിരിച്ചുളള സര്‍വ്വീസ് റിയാദ് സമയം ഉച്ചക്ക് 1.15ന് പുറപ്പെട്ട് രാത്രി 8.45 ന് കരിപ്പൂരില്‍ എത്തിച്ചേരുന്ന രീതിയിലാണ് ക്രമീക്രരിച്ചിരിക്കുന്നതെന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. എഞ്ചിന് ക്ഷമത കൂടിയ പുതിയ ബോയിംഗ് 737800 വിമാനമാണ് ഈ സര്‍വ്വീസിന്.
റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കുളള മടക്ക സര്‍വ്വീസില്‍ 165 യാത്രക്കാരു ണ്ടായിരുന്നു. നിലവില്‍ കോഴിക്കോടിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ ആഴ്ചയില്‍ 134 വിമാനസര്‍വ്വീസുകളാണ് എയര്‍ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതിനകം ആറ് പുതിയ ബോയിംഗ് വിമാന ങ്ങള്‍കൂടി എയര്ഇന്ത്യഎക്സ് പ്രസ് പാട്ടത്തിനെടുത്തു. ഇതോടെ 23 വിമാനങ്ങളുളള കമ്പനിയായി എക്സ്പ്രസ് മാറി. പുതിയ കണക്കുകളനുസരിച്ച് എക്സ്പ്രസ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാതിയില്‍ 415 കോടി രൂപയുടെ അറ്റാദായം നേടി.
യാത്രക്കാര്‍ക്ക് വിമാനത്തില്‍ സൗജന്യമായി ഭക്ഷണം നല്കുന്ന ലോകത്തിലെ ഏക ബജറ്റ് കാരിയറായ എയര്‍ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട വിഭവങ്ങള്‍ ഓണ്‍ലൈനിലൂടെ പണം അടച്ച് ബുക്ക് ചെയ്യുന്നതിനുളള സംവിധാനവും ആംരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: