കോട്ടയം: രാജ്യമൊട്ടുക്കുമുള്ള ഹസ്തശില്പികള് ഒരുക്കുന്ന സില്‍ക്ക് വിസ്മയക്കാഴ്ചകളുമായി ‘സില്‍ക്ക് ഇന്ത്യ 2016’ മേള കോട്ടയത്ത് തുടങ്ങി. പരിശുദ്ധ സില്‍ക്ക് ഉത്പന്നങ്ങളുമായി അന്പതില്പരം സ്റ്റാളുകളാണ് കെ. സി. മാമ്മന്‍ മാപ്പിള ഹാളിലെ മേളയില്‍ പങ്കെടുക്കുന്നത്.
കാലാവസ്ഥാപരവും, ഭൂമിശാസ്ത്രപരവുമായ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന പട്ടുകളില്‍ പ്രമുഖം ടസ്സര്‍, എറി, മള്‍ബറി, മുഗാ എന്നിവയാണ്. ബീഹാര്‍, ആസാം, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ടസ്സര്‍, മുഗാ എന്നിവ ഉത്പാദിപ്പിക്കുന്നതെന്ന് ഹസ്തശില്പി കോഓര്‍ഡിനേറ്റര്‍ ടി. അഭിനന്ദ് പറഞ്ഞു.
ഹിമാചല്‍, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഒറീസ, ആസാം, ഛത്തീസ്ഗഢ്, ബീഹാര്‍, കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, ദല്‍ഹി, രാജസ്ഥാന്, ഗുജറാത്ത്, ഗോവ, ജമ്മുകാശ്മീര്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സില്ക്കുല്പ്പാദകരുടെ പ്രത്യേക സ്റ്റാളുകളും മേളയില്‍ പ്രദര്‍ശനത്തിനുണ്ട്.
രാവിലെ 10 മുതല്‍ വൈകിട്ട് 8:30 വരെയാണ് മേള. 6ന് സമാപിക്കും. പ്രവേശനം സൗജന്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: