മുംബൈ : നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ കണക്ഷന് എടുക്കുന്നവര്‍ക്കും ജിയോയുടെ സൗജന്യ ഡാറ്റാ വോയിസ് സേവനങ്ങള്‍ മാര്‍ച്ച് 31 വരെ തുടരുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി അറിയിച്ചു.
ജിയോയുടെ ഹാപ്പി ന്യൂഇയര്‍ ഓഫറിന്റെ ഭാഗമായാണ് സേവനം ദീര്‍ഘിപ്പിക്കുന്നത്. നിലവില്‍ അഞ്ച് കോടി ആള്‍ക്കാരാണ് റിലയന്‍സിന്റെ ജിയോയുടെ സൗജന്യ സേവനം ഉപയോഗിക്കുന്നത്. നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു സൗജന്യ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്.
ലോഞ്ച് ചെയ്ത് മൂന്ന് മാസം പിന്നിടുമ്പോള്‍ ജിയോ ഫേസ്ബുക്ക്,വാട്ട്സ് ആപ്പ്, സ്കൈപ്പ് എന്നിവയേക്കാള്‍ വേഗത്തില്‍ വളര്‍ച്ച നേടി. ജിയോയില്‍ ഇപ്പോള്‍ പോര്‍ട്ടബിള്‍ സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മറ്റ് കമ്പനികളുടെ നമ്പര്‍ പോര്‍ട്ട് ചെയ്ത് ജിയോയിലേക്ക് മാറി സൗജന്യ സേവനങ്ങളുള്‍പ്പെടയുള്ളവ ഉപയോഗപ്പെടുത്താം. അടുത്തായി ജിയോ സിം വീടുകളില്‍ എത്തിച്ച് അഞ്ചു മിനിറ്റിനകം ഇ കെവൈസി ഉപയോഗിച്ച് ആക്റ്റിവേറ്റാക്കി നല്‍കുന്നുണ്ട്. മൂന്നുമാസത്തിനകം ജിയോ ഉപയോഗിക്കുന്നവരുടെ എണ്ണം 5.2 കോടി കടന്നെന്നും മുകേഷ് അംബാനി പറഞ്ഞു.
നോട്ട് അസാധുവാക്കിയ പ്രധാനമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായും മുകേഷ് അംബാനി പറഞ്ഞു. കറന്‍സി രഹിത ഇന്ത്യയിലേയ്ക്കുള്ള പ്രധാനചുവടുവയ്പാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: