കൊച്ചി: ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷന് ദേശീയ സമ്മേളനം സമാപിച്ചു. വാതരോഗ ചികിത്സയ്ക്ക് സ്റ്റിറോയിഡുകളേക്കാളും വേദനസംഹാരികളേക്കാളും പാര്‍ശ്വഫലങ്ങളില്ലാത്ത ബയോളജിക്കല്‍ മരുന്നുകളാണ് ഫലപ്രദമെന്ന് കോണ്‍ഫറന്‍സില്‍ പ്രബന്ധമവതരിപ്പിച്ച മുംബൈയില്‍ നിന്നുള്ള പ്രമുഖ വാതരോഗ വിദഗ്ധന്‍ ഡോ. സഞ്ജീവ് അമീന് അഭിപ്രായപ്പെട്ടു.
ചിക്കന്‍ഗുനിയ ഇപ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കണ്ടുവരുന്നതായും ഇതിന് വാതരോഗ മരുന്നുകള്‍ ഫലപ്രദമാണെന്നും പുനെ സെന്റര്‍ ഫോര്‍ റുമാറ്റിക് ഡിസീസസിലെ ഡോ. അരവിന്ദ് ചോപ്ര വ്യക്തമാക്കി.
ചിക്കന്‍ഗുനിയ ബാധിക്കുന്നവര്‍ക്ക് സന്ധികളിലെ വേദനയും നീര്‍വീഴ്ചയും നീണ്ടുനില്‍ക്കുകയും ആമവാതം പോലുള്ള രോഗം വരാനുള്ള സാധ്യതയേറെയുമാണ്. കൊതുകില്‍ നിന്നുള്ള വൈറസുകളാണ് ഈ രോഗം പടര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ റിട്ട. പ്രൊഫ. ഡോ. അശോക് കുമാറിന് വാതരോഗ ചികിത്സയിലെ സമഗ്ര സംഭാവനയ്ക്കുള്ള എം.എന്‍. പാസൈ അവാര്‍ഡ് സമ്മാനിച്ചു.
ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷന് പ്രസിഡന്റ് ഡോ. അമിത അഗര്‍വാള്‍, സെക്രട്ടറി ഡോ. രാജീവ് ഗുപ്ത, സയന്റിഫിക് കമ്മിറ്റി ചെയര്മാന് ഡോ. ബിനോയ് ജെ പോള്‍, ഐറാകോണ്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് ഡോ. രമേശ് ഭാസി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. പത്മനാഭ ഷേണോയ്, ഡോ. ശ്രീലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: