മുംബൈ: ഹരീഷ് മന്‍വാനി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനാകുമെന്ന് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മുന്‍ സിഇഒ ആയിരുന്നു അദ്ദേഹം.
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ ചീഫ് എക്സിക്യൂട്ടീവായ എന്‍. ചന്ദ്രശേഖരന്റെ പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. പെപ്സി മേധാവി ഇന്ദ്ര നൂയിയുടെയും വോഡഫോണ്‍ മുന്‍ സിഇഒ അരുണ്‍ സരിന്റെയും പേരുകളും ടാറ്റാ നേതൃത്വത്തിലേക്ക് പരിഗണിക്കുന്നതായാണ് സൂചന.
മന്‍വാനി തന്നെയാണ് യോഗ്യനായ ആളെന്ന് അഭിപ്രായമുണ്ടെങ്കിലും സൈറസ് മിസ്ത്രിയെ പിരിച്ചുവിട്ട നടപടി വിവാദമായ സാഹചര്യത്തില്‍ പുതിയ നിയമനം വിവാദമുക്തമാക്കണമെന്ന് കമ്പനി അധികൃതര്‍ കരുതുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: