ന്യൂദല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപത്തിന്റെ പലിശ നിരക്കുകള്‍ കുറച്ചു. വിവിധ കാലയളവുകളിലേക്കുള്ള നിക്ഷേപങ്ങളുടെ പലിശയില്‍ 1.25 ശതമാനം മുതല്‍ 1.9 ശതമാനം വരെയാണ് കുറവ്. നിക്ഷേപ പലിശനിരക്ക് കുറച്ച സാഹചര്യത്തില്‍ വായ്പാ പലിശ നിരക്കുകളും ബാങ്കുകള്‍ കുറയ്ക്കാനാണ് സാധ്യത.
നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളിലെ നിക്ഷേപം കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് പലിശ നിരക്കുകള്‍ കുറച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാത്രം ഒന്നരലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കഴിഞ്ഞ 12 ദിവസങ്ങള്‍ക്കുള്ളില്‍ വന്നത്.
രാജ്യത്തെ മറ്റ് ബാങ്കുകളും പലിശ നിരക്കില്‍ വരും ദിവസങ്ങളില്‍ കുറവ് വരുത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: