ന്യൂദല്‍ഹി: റബ്ബര്‍ ഉത്പാദന ചെലവിനെപ്പറ്റി ഇതുവരെയും യാതൊരു വിധ പഠനങ്ങളും നടന്നിട്ടില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മലാ സീതാരാമന് പാര്‍ലമെന്റില്‍ അറിയിച്ചു. ലോക്സഭയില്‍ അഡ്വ: ജോയ്സ് ജോര്‍ജ്ജ് എം.പി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കൂടാതെ റബ്ബറിന് താങ്ങുവില ഏര്‍പ്പെടുത്താനും ഉദ്ദേശ്യമില്ല എന്നും മന്ത്രി അറിയിച്ചു. നിലവില്‍ കേരളം റബ്ബര്‍ കര്‍ഷകര്‍ക്കായി ഉത്പാദന പ്രോത്സാഹന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: