കൊച്ചി: ഫുട്ബോള്‍ പ്രേമികള്‍ക്ക് സ്വന്തം ഫ്രീസ്റ്റൈല്‍ ഫുട്ബോള്‍ നീക്കങ്ങളുടെ വീഡിയോകള്‍ അയച്ച് ദോഹയില്‍ നടക്കുന്ന ചാംപ്യന്മാരുടെ മത്സരത്തിന് ടിക്കറ്റുകള്‍ നേടാന്‍ അവസരം. 15 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോകള്‍ #QatarAirwaysCup എന്ന ഹാഷ് ടാഗോടുകൂടി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കാം. വിജയികള്‍ക്ക് എഫ്സി ബാഴ്സിലോണയും സൗദി പ്രഫഷണല്‍ ലീഗായ അല്‍ അഹ്ലി എസ്സിയുമായുള്ള മത്സരം നേരിട്ട് കാണാന്‍ രണ്ട് ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഡിസംബര്‍ 13ന് ദോഹയിലെ അല്‍ഗരാഫ സ്റ്റേഡിയത്തിലാണ് മത്സരം.
www.qatarairways.com/qrchallenge എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വഴിയാണ് വീഡിയോകള്‍ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ഫേയ്സ്ബുക്ക് എന്നിവയിലേതിലെങ്കിലും പോസ്റ്റ് ചെയ്യാവുന്നത്. നവംബര്‍ 15 മുതല്‍ നവംബര്‍ 29 വരെയാണ് മത്സരത്തിന്റെ കാലാവധി. ഡിസംബര്‍ ഒന്നിന് ഖത്തര്‍ എയര്‍വേയ്സ് കമ്മിറ്റി മത്സരവിജയികളെ കണ്ടെത്തി സോഷ്യല്‍ മീഡിയകളിലൂടെ അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: