ഹൂസ്റ്റണ്‍: ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറും ഹൂസ്റ്റണിലെ ഹില്‍ക്രോഫ്റ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ,് അന്നിയന്‍ ജോര്‍ജ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഷുഗര്‍ലാന്‍ഡ് മേയര്‍ ജോ ആര്. സിമ്മര്മാന് ഉദ്ഘാടനം ചെയ്തു. ന്യൂജഴ്സിയിലെ എഡിസണ്, ചിക്കാഗോയിലെ വെസ്റ്റ് ഡെവണ്‍ അവന്യൂ എന്നിവിടങ്ങളില്‍ രണ്ടു ഷോറൂമുകള്‍ കൂടി ആരംഭിക്കും.
ജോയ്ആലുക്കാസിന്റെ യുഎസ്എയിലെ തുടക്കം തന്റെ സ്വപ്നസാക്ഷാത്കാരമാണെന്ന് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. ലോകത്തിലെ എല്ലാ കോണില്‍ നിന്നുള്ള ഡിസൈനുകളും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2000 ഡോളറിലധികം തുകയ്ക്ക് ഡയമണ്ട്, പോള്‍ക്കി, പേള്‍ എന്നിവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് രണ്ടു ഗ്രാമിന്റെ സ്വര്‍ണനാണയം സൗജന്യമായി ലഭിക്കും. 1000 ഡോളറിലധികം സ്വര്‍ണ്ണാഭരണങ്ങളും മറ്റ് ആഭരണങ്ങളും വാങ്ങുന്നവര്‍ക്ക് ക്വാര്‍ട്ടര്‍ ഗ്രാം സ്വര്‍ണനാണയവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: