കൊച്ചി: കോള്‍ഗേറ്റ് പാമോലിവും, ഇന്ത്യന്‍ ദന്തല്‍ അസോസിയേഷനും ചേര്‍ന്ന് ദന്താരോഗ്യ സംരക്ഷണ മാസാചരണം ആരംഭിച്ചു. രണ്ടുമാസം നീണ്ടുനില്‍ക്കും. 1200 നഗരങ്ങളിലെ സൗജന്യ ദന്ത പരിശോധനാ ക്യാമ്പുകളാണ് പ്രധാന ഇനം. 26 നഗരങ്ങളില്‍ മൊബൈല്‍ ദന്തല്‍ വാനുകള്‍ പര്യടനം നടത്തി സൗജന്യ ദന്തപരിശോധനയും സ്കൂള്‍ കുട്ടികള്‍ക്കുള്ള ദന്താരോഗ്യ ബോധവത്കരണ ക്ലാസുകളും നടത്തും.
സായുധസേനാ കാന്റീനുകളിലും മാളുകളിലും ദന്തല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. 1800-266-1199 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് മിസ്ഡ്കോള് അയച്ചാല്‍ പേര് രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് തപാല്‍ പിന്‍കോഡ് ആവശ്യപ്പെട്ട് ഫോണ്‍ സന്ദേശം ലഭിക്കും. അടുത്തുള്ള ദന്തഡോക്ടറുടെ വിവരങ്ങള്‍ ഉടന്‍ ലഭിക്കം. അവിടെ സൗജന്യ പരിശോധന ലഭ്യമാണ്. www.oralhealthmonth.co.in എന്ന സൈറ്റിലും പേര് രജിസ്റ്റര്‍ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: